ചെന്നൈ: സർക്കാർ പ്രഖ്യാപിച്ച ‘തായ്‌മാമൻ തങ്കമോതിരം’ പദ്ധതിപ്രകാരം കുഞ്ഞിന് മോതിരം നൽകിയില്ലെന്ന് ആരോപിച്ച് നഴ്‌സിനെയും മറ്റുരണ്ടുപേരെയും ആക്രമിച്ചു.

To advertise here,

കുംഭകോണത്തിനടുത്ത് പട്ടേശ്വരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സ് അലമേലുവിനും ഒപ്പമുണ്ടായിരുന്ന രണ്ടു പേർക്കുമെതിരേയാണ് സമത്വപുരം സ്വദേശി മദൻ ആക്രമണം നടത്തിയത്. ചട്ടുകം കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റ അലമേലുവിനെയും മറ്റുരണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മദ​െൻറ ഭാര്യ വനിത അടുത്തിടെ സർക്കാർ ആശുപത്രിയിൽ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയിരുന്നു. ‘തായ്മാമൻ തങ്കമോതിരം’ പദ്ധതി പ്രകാരം കുഞ്ഞിന് സ്വർണ മോതിരത്തിന് അർഹതയുണ്ട്. എന്നാൽ അലമേലു ഇതു നിഷേധിച്ചുവെന്ന് ആരോപിച്ചാണ് മദൻ ആക്രമണം നടത്തിയത്. സംഭവത്തിൽ പട്ടേശ്വരം പോലീസ് കേസെടുത്തു.