ന്യൂഡല്‍ഹി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 'മാസ്റ്റര്‍ ട്രെയ്‌നര്‍' ഭീമന്റെവിട ജാഫറിനെ അറസ്റ്റുചെയ്‌തെന്ന് ദേശീയ അന്വേഷണ ഏജന്‍സി. 2047-ഓടെ രാജ്യത്ത് ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 2022-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ ജാഫറിനെ കണ്ണൂരിലെ വീട്ടില്‍നിന്നാണ് അറസ്റ്റുചെയ്തത്.

To advertise here,

എന്‍.ഐ.എയും സംസ്ഥാന തീവ്രവാദവിരുദ്ധസേനയും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാളെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്. 60 പേരെ പ്രതിചേര്‍ത്ത കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന 59-ാമത്തെയാളാണ് ജാഫറെന്ന് എന്‍.ഐ.എ. അറിയിച്ചു.

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് സ്‌ക്വാഡുകള്‍ക്ക് ആയുധ പരിശീലനമടക്കം ഇയാള്‍ നല്‍കിയിരുന്നതായി എന്‍.ഐ.എ. വക്താവ് പറഞ്ഞു. പി.എഫ്.ഐ. നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമുള്ള ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘങ്ങളായിരുന്നു ഇത്. ജാഫര്‍ നിരവധി കൊലപാതകശ്രമക്കേസുകളില്‍ പ്രതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.