കണ്ണൂർ: കൂത്തുപറമ്പിൽ പതിനഞ്ചുകാരിയെ കാണാതായി. കിണവക്കൽ കപ്പാറക്കുളം സ്വദേശിനിയും പത്താംക്ലാസ് വിദ്യാർഥിനിയുമായ റിംസ മെഹറിനെയാണ് കാണാതായത്. കഴിഞ്ഞ ദിവസം യൂണിഫോമിൽ സ്കൂളിലേക്ക് പോയ വിദ്യാർഥിനിയെ കാണാതാകുകയായിരുന്നു. കൂത്തുപറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞ് പോയതായിരുന്നു കുട്ടി. അന്വേഷണത്തിൽ വിദ്യാർഥിനി സ്കൂളിൽ എത്തിയിരുന്നില്ല എന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൂത്തുപറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്.
വ്യാഴാഴ്ച രാത്രി കുട്ടിയുമായി വീട്ടുകാർ ചില കാര്യങ്ങളെ സംബന്ധിച്ച് വഴക്കുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട മാനസികവിഷമത്തിലാണോ കുട്ടി വീടുവിട്ടത് എന്നും സംശയിക്കുന്നുണ്ട്.
Content Highlights: 15-year-old 10th-grade student Rimsa Mehar missing from Kinavakkal, Koothuparamba., Left home in school uniform but never reached the school., Family had an argument with the girl on Thursday night, prompting a suspicion of distress-driven departure., Koothuparamba police have registered a case and initiated a search operation.
Published: 17 Oct 2026, 05:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented