പാലക്കാട്: നന്മാറ ഇരട്ട കൊലപാതകക്കേസിൽ കുറ്റം സമ്മതിക്കാതെ ചെന്താമര. കുറ്റസമ്മത മൊഴി രേഖപ്പെടുത്തുന്നതിനായി ചെന്താമരയെ ചിറ്റൂർ ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. ആലത്തൂർ മജിസ്ട്രേറ്റിനും അന്വേഷണ സംഘത്തിനും ചെന്താമര വ്യത്യസ്ത മൊഴികളായിരുന്നു നൽകിയത്. ഇതിന്റെ പശ്ചാത്തലത്തിൽ അന്വേഷണ സംഘം പാലക്കാട് സിജെഎമ്മനു അപേക്ഷ നൽകി. തുടർന്ന് പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ചെന്താമരയുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തുന്നതിനായി ചിറ്റൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയ ചുമതലപ്പെടുത്തി. മജിസ്ട്രേറ്റിന് മുമ്പാകെ എത്തിയ ചെന്താമര, താൻ കുറ്റം സമ്മതിക്കുന്നില്ലെന്ന് വ്യക്തമാക്കി. ഇതോടെ പോലീസ് കസ്റ്റഡിയിൽ ചെന്താമരയെ വിടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു.
ചെന്താമരയുടെ ആദ്യ കൊലപാതക കേസിലെ ജാമ്യം നേരത്തെ റദ്ദാക്കിയിരുന്നു. 2019-ല്‍ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്. പാലക്കാട് സെഷന്‍സ് കോടതിയുടേതാണ് നടപടി. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനേയും ഭര്‍തൃമാതാവ് ലക്ഷ്മിയേയും ചെന്താമര കൊലപ്പെടുത്തിയത്. 2022-ലാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.
ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചെന്താമരയുടെ വിശ്വാസം. ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും ഇയാള്‍ വിശ്വസിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. വീട്ടില്‍ അതിക്രമിച്ചെത്തിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കൊലയ്ക്ക് ശേഷം നെല്ലിയാമ്പതി കാട്ടിലേക്ക് ഓടിയൊളിച്ച ചെന്താമര ദിവസങ്ങള്‍ക്ക് ശേഷമാണ് പിടിയിലാകുന്നത്. ഇതിന് ശേഷം ഇയാള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചാണ് നെന്മാറയിലെത്തി മറ്റു രണ്ട് കൊലപാതകങ്ങള്‍ കൂടി നടത്തിയത്. കഴിഞ്ഞ മാസമായിരുന്നു ഈ കൊലപാതകം.
Content Highlights: nenmara double murder case chenthamara viyyur central jail
Published: 19 Feb 2025, 04:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented