മംഗളൂരു: മാട്രിമോണിയൽ സൈറ്റുകൾവഴി യുവതികളെ വിവാഹംചെയ്ത് പണവുമായി മുങ്ങുന്നത് പതിവാക്കിയ രണ്ടുപേർ അറസ്റ്റിൽ. മുംബൈയിലെ സ്ഥിരതാമസക്കാരൻ സുശാന്ത് ജി. കർക്കേര (32), സുഹൃത്ത് മുൾക്കി സ്വദേശി ഭാസ്കർ (52) എന്നിവരാണ് കാവൂർ പോലീസിന്റെ പിടിയിലായത്.
മാട്രിമോണി സൈറ്റ് വഴി മുംബൈ സ്വദേശിനിയുമായി സൗഹൃദത്തിലായ സുശാന്ത് കഴിഞ്ഞവർഷം യുവതിയെ വിവാഹംചെയ്യുകയും പല തവണകളായി ഏഴ് ലക്ഷത്തോളം രൂപ വാങ്ങി മാസങ്ങൾക്കുള്ളിൽ മുംബൈ വിടുകയുമായിരുന്നു. പ്രതികൾ മംഗളൂരുവിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് കഴിഞ്ഞദിവസം ഇരുവരും പിടിയിലായത്.
2021-ൽ ഉഡുപ്പിക്കാരിയെ വിവാഹംചെയ്തതുൾപ്പെടെ ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ ഒട്ടേറെ യുവതികളെ വിവാഹംചെയ്ത് പലരിൽനിന്നും പണം തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. വിവാഹത്തിന് തയാറാകുന്ന സ്ത്രീകളുടെ കുടുംബങ്ങളുടെ വിശ്വാസം നേടാനായി ഭാസ്കറിനെ തന്റെ ബന്ധുവാണെന്ന് പറഞ്ഞാണ് സുശാന്ത് പരിചയപ്പെടുത്തിയത്. സുശാന്തിനെതിരേ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ വഞ്ചന, മോഷണക്കേസുകൾ നിലവിലുണ്ട്.
Content Highlights: Two men arrested in Mangaluru for scamming women through matrimonial sites, swindling ₹7 lakh. Police investigation reveals a pattern of deceit across multiple cities. Click for details.
Published: 12 Feb 2026, 08:55 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented