കൊല്ലം: സീരിയലില്‍ അവസരം വാഗ്ദാനംചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പള്ളിത്തോട്ടം, മൂതാക്കര, ഇന്‍ഫന്റ് ജീസസ് 79-ല്‍ രാഹുല്‍ (30) ആണ് പള്ളിത്തോട്ടം പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ജൂണില്‍ സീരിയലില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്നുപറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സൗഹൃദംസ്ഥാപിച്ച് പെണ്‍കുട്ടിയുടെ ഫോട്ടോകള്‍ മൊബൈല്‍ ഫോണിലൂടെ കരസ്ഥമാക്കി. തുടര്‍ന്ന് ഈ ഫോട്ടോകള്‍ മോര്‍ഫ്‌ചെയ്തുകാണിച്ച് ഭീഷണിപ്പെടുത്തി കാറില്‍ കടത്തിക്കൊണ്ടുപോയി കൊല്ലം ബൈപ്പാസിനു സമീപമുള്ള വീട്ടിലെത്തിച്ച് പീഡിപ്പിച്ചു.
ഇയാള്‍ പിന്നീടും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ചെയ്ത് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ പിടികൂടി. പോലീസ് ഇന്‍സ്‌പെക്ടര്‍ ഫയാസിന്റെ നിര്‍ദേശാനുസരണം എസ്.ഐ. സാജന്‍, എ.എസ്.ഐ. കൃഷ്ണകുമാര്‍, രാജേഷ്, എസ്.സി.പി.ഒ. ഷാനവാസ്, സി.പി.ഒ. സുമ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Content Highlights: man offered chance in serial and raped girl in kollam
Published: 12 Aug 2023, 02:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented