
പത്തനംതിട്ട: റാന്നിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയ്ക്ക് കൊവിഡ് ബൂസ്റ്റർ വാക്സിൻ എന്നുപറഞ്ഞ് കുത്തിവെയ്പെടുത്തതിന് പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ കോടതി ജാമ്യത്തിൽ വിട്ടയച്ചു. പത്തനംതിട്ട വലഞ്ചുഴി വിജയഭവനത്തിൽ ആകാശി(22)നെയാണ് റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യത്തിൽ വിട്ടത്.
ഉതിമൂട് വലിയകലുങ്ക് സ്വദേശിനി ചിന്നമ്മ (66)യ്ക്കാണ് കഴിഞ്ഞദിവസം വീട്ടിലെത്തി കുത്തിവെയ്പ് എടുത്തത്. ചിന്നമ്മയ്ക്ക് പരാതി ഇല്ല എന്ന് അറിയിച്ചതിനെ തുടർന്നാണ് ഇയാൾക്ക് ജാമ്യം ലഭിച്ചത്.
Related News: കോവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ചു; ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ അജ്ഞാതന്‍ കുത്തിവെച്ചു
സിറിഞ്ചിൽ മരുന്നോ മറ്റുദ്രാവകങ്ങളോ ഇല്ല എന്ന് പോലീസ് കണ്ടെത്തിയിരുന്നു. കോവിഡ്കാലത്ത് വാക്സിനെടുത്തപ്പോൾമുതൽ ആർക്കെങ്കിലും ഇഞ്ജക്ഷൻ ചെയ്യണം എന്നുള്ള ആകാശിന്റെ ആഗ്രഹമാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ആകാശ് ഇപ്പോൾ പത്തനംതിട്ടയിലെ അപ്ഹോൾസ്റ്ററി സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്.
Content Highlights: Man who administered fake injection pretending covid vaccine booster, arrested in Pathanamthitta
Published: 25 Apr 2024, 07:43 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented