ബെംഗളൂരു: മയക്കുമരുന്നുകേസില്‍ ബെംഗളൂരുവില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ടാറ്റൂ ആര്‍ട്ടിസ്റ്റുകളായ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ സമാനമായ കേസില്‍ വീണ്ടും അറസ്റ്റില്‍.

To advertise here,

കോട്ടയം സ്വദേശി സിഗിള്‍ വര്‍ഗീസ് മാമ്പറമ്പില്‍ (22), തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശി എസ്.വിഷ്ണുപ്രിയ(22) എന്നിവരെയാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ ആന്റി നര്‍കോട്ടിക് വിഭാഗം അറസ്റ്റുചെയ്തത്.

ബെംഗളൂരുവിലെ പരപ്പന അഗ്രഹാരയില്‍നിന്നാണ് അഞ്ചുലക്ഷം രൂപയുടെ മയക്കുമരുന്നുമായി പോലീസ് ഇവരെ പിടികൂടിയത്. 23 എം.ഡി.എം.എ. ഗുളികകള്‍, 44 എല്‍.എസ്.ഡി. സ്ട്രിപ്പുകള്‍ എന്നിവ ഇവരില്‍നിന്ന് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

കഴിഞ്ഞമാര്‍ച്ചിലാണ് ഏഴ് കോടി രൂപ വിലവരുന്ന 12 കിലോ ഹാഷിഷ് ഓയിലുമായി ഇവര്‍ ആദ്യം അറസ്റ്റിലായത്. റിമാന്‍ഡിലായ പ്രതികള്‍ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും മയക്കുമരുന്ന് കടത്തിലേക്കുതന്നെ തിരിയുകയായിരുന്നെന്നും പോലീസ് പറഞ്ഞു. നോര്‍ത്ത് ബെംഗളൂരുവിലെ കൊത്തന്നൂരിലാണ് ഇരുവരും താമസിക്കുന്നത്.