
ഗൂഡല്ലൂർ: പ്രായപൂർത്തിയാവാത്ത ഗോത്രവർഗ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഘം തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ പിടിയിലായി. മലപ്പുറം സ്വദേശികളായ സ്ത്രീകൾ ഉൾപ്പെട്ട സംഘത്തെയാണ് നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിലേൽപ്പിച്ചത്. ഇന്നോവ കാറിലെത്തിയാണ് സംഘം കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
ശ്രീമധുര പഞ്ചായത്തിലെ ചേമുണ്ഡി, മേനമ്പലം എന്നിവിടങ്ങളിലെ 11, 14, 15 വയസുള്ള പെൺകുട്ടികളെ രക്ഷിതാക്കൾ ഇല്ലാത്ത സമയത്ത് വീട്ടിലെത്തി വീട്ടുജോലിയാവശ്യത്തിനെന്ന് പറഞ്ഞ് കൊണ്ടുപോകാനെത്തിയവരാണ് പിടിയിലായത്. മലപ്പുറം പൂക്കോട്ടൂർ വെളിയം കടവ് സ്വദേശികളായ സുനീറ (38), മുബാരീസ (40), ഫിറോസ് (32) എന്നിവരെയാണ് ഗൂഡല്ലൂർ പോലീസ് അറസ്റ്റു ചെയ്തത്. ഊട്ടി ചിൽഡ്രൻ വെൽഫയർ ബോർഡ് നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. ചേമുണ്ഡി കോളനിയിൽ നിന്നും കുട്ടികളുമായി വാഹനത്തിൽ പോകുന്നതിനിടെ സി.പി.എം. പ്രാദേശിക നേതാവ് സി.കെ.മണിയുടെ നേതൃത്വത്തിൽ നാട്ടുകാർ വാഹനം തടയുകയും ചെന്നൈയിലെ ബാലാവകാശ ക്ഷേമ വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഊട്ടിയിൽ നിന്നെത്തിയ ബാലാവകാശ ക്ഷേമ വകുപ്പ് അധികൃതർ പെൺകുട്ടികളെ ഊട്ടിയിലെ ജുവനെെൽ ഹോമിലേയ്ക്ക് മാറ്റുകയും കളക്ടർ എ. അരുണയുമായി ഫോണിൽ ബന്ധപ്പെടുകയുമായിരുന്നു.
ഇവരുടെ പരാതിയിൽ കളക്ടറുടെ പ്രത്യേക നിർദേശത്തെ തുടർന്ന് പോലീസ് മലപ്പുറം സ്വദേശികൾക്കെതിരെ കേസെടുക്കുകയായിരുന്നു. മേഖലയിൽ നിന്നും നേരത്തെ ഇത്തരത്തിൽ പെൺകുട്ടികളെ വീട്ടുജോലിക്കുൾപ്പെടെ കൊണ്ടു പോകുന്നതിനെതിരെ വാർഡുതല അയൽക്കൂട്ടങ്ങളിൽ പരാതി ഉയരുകയും അധികൃതർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു.
Content Highlights: Malayali group including women arrested for attempting to abduct tribal girls in Gudalur
Published: 16 Jun 2024, 11:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented