കോട്ടയം: ബെംഗളൂരുവിൽനിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന നാലുപേർ അറസ്റ്റിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോട്ടയം ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡും കാഞ്ഞിരപ്പള്ളി തൂഫാൻ സ്‌ക്വാഡും പൊൻകുന്നം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 36 കിലോ കഞ്ചാവ് പിടികൂടിയത്. എരുമേലി സ്വദേശികളായ ശരത്ത്കുമാർ വി.എ, ആദർശ് പി. റജി, നന്തു റിനോഷ്, ഷാരൂഖ് ഖാൻ എന്നിവരാണ് അറസ്റ്റിലായത്.
രാവിലെ എട്ടുമണിയോടെ ബെംഗളൂരുവിൽനിന്ന് എത്തിയ അന്തർസംസ്ഥാന ബസ്സിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് ട്രോളി ബാഗുകളിലായി കടത്തിക്കൊണ്ടുവന്ന കഞ്ചാവ് കണ്ടെത്തിയത്.
കോട്ടയം ജില്ലാ പോലീസ് മേധാവി കെ. എം. സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് പ്രതികളെ നിരീക്ഷിച്ചുവരികയായിരുന്നു. പ്രതികൾ കഞ്ചാവുമായി ബംഗളൂരുവിൽനിന്ന് എത്തുമെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻ കഞ്ചാവുശേഖരം പിടികൂടിയത്.
പ്രാഥമിക അന്വേഷണത്തിൽ, ഒഡീഷയിൽനിന്ന് എത്തിച്ച കഞ്ചാവ് ശബരിമല തീർഥാടന സീസണിൽ എരുമേലി കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്നതാണെന്നാണ് വിവരം.
ശബരിമല തീർത്ഥാടന സീസൺ ആരംഭിക്കുന്ന സാഹചര്യത്തിൽ തീർഥാടന കേന്ദ്രങ്ങളും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് കടത്തും വിൽപ്പനയും നടത്താനുള്ള നീക്കങ്ങൾ തടയുന്നതിനായി പോലീസ് പരിശോധനകളും നിരീക്ഷണവും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി സാബു മാത്യുവിന്റെ മേൽനോട്ടത്തിൽ ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി യു. ശ്രീജിത്ത്, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി റിജോ പി. ജോസഫ് എന്നിവർ ഓപ്പറേഷന് നേതൃത്വം നൽകി.
ഡാൻസാഫ് ടീം അംഗങ്ങളോടൊപ്പം, കാഞ്ഞിരപ്പള്ളി തൂഫാൻ സ്‌ക്വാഡും, പൊൻകുന്നം സ്റ്റേഷനിലെ സേനാംഗങ്ങളായ എസ്‌ഐമാരായ ഗ്രീഷ്മ ചന്ദ്രൻ ടി, ശിവപ്രസാദ് എസ്, പ്രദീപ് പി.എൻ., ജോൺസൻ ടി.എസ്., രമഷ്‌കുമാർ കെ.ആർ., എഎസ്‌ഐമാരായ രെഞ്ചു കെ.ടി, ബിജി വി.ജെ., സിപിഒമാരായ രാജേഷ് പി. രാജപ്പൻ, വിനോദ് ജോസഫ്, ശ്രീജിത്ത് കെ.കെ., ബിപിൻ സാം എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Content Highlights: 36 kg of ganja seized in trolley bags from an interstate bus arriving from Bengaluru, Four individuals from Erumely arrested by Kottayam anti-narcotics squad, Ganja was intended for sale in Erumely during the Sabarimala pilgrimage season, Joint operation conducted by Kottayam district police, Toofan squad, and Ponkunnam police
Published: 25 Oct 2026, 09:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented