പുതുനഗരം: കാറില്‍ കടത്തുന്നതിനിടെ അരക്കിലോ കഞ്ചാവുമായി യുവ അഭിഭാഷകന്‍ പോലീസ്  പിടിയിലായി. വടവന്നൂര്‍ ഊട്ടറ ശ്രീജിത്താണ് (32)പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12:30-ഓടെ കൊടുവായൂര്‍ ഭാഗത്തു നിന്നും വരവെ പുതുനഗരം കവലയില്‍ വെച്ചാണ് പിടിയിലായത്. 

To advertise here,

എസ്‌ഐ കെ.ശിവചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശ്രീജിത് ഓടിച്ച കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. തുടര്‍ന്ന് പോലീസ് ജീപ്പില്‍ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു.

മുന്‍പും പോലീസ് പരിശോധനയ്ക്കിടെ കാര്‍ വെട്ടിച്ചു കടന്നിട്ടുള്ളയാളാണ് ശ്രീജിത്.പാലക്കാട് കോടതിയിലാണ്  ഇയാള്‍ പ്രാക്ടീസ്  ചെയ്യുന്നത്.