തലശ്ശേരി: വിവാഹമോചന കേസുമായി ബന്ധപ്പെട്ട് തലശ്ശേരി കുടുംബകോടതിയിലെത്തിയ അധ്യാപകൻ അഭിഭാഷകയെ മർദിച്ചു. കുടുംബകോടതിയുടെ വെയിറ്റിങ് ഹാളിൽനിന്നാണ് പി.വി.സോണിക്ക് (55) മർദനമേറ്റത്. അഭിഭാഷക തലശ്ശേരി ജനറൽ ആസ്പത്രിയിൽ ചികിത്സതേടി. കല്ലിക്കണ്ടി വിളക്കോട്ടൂരിൽ കീഴയിൽപൊയിൽ ഹൗസിൽ കെ.പി.ദിവാകരനാണ് (51) മർദിച്ചത്. പ്രതിയെ തലശ്ശേരി പോലിസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.10-ഓടെയാണ് സംഭവം.
പ്രതിയുടെ ഭാര്യയുടെ അഭിഭാഷകയാണ് സോണി. സുഹൃത്തുമായി കുടുംബകോടതിയിലെത്തിയ പ്രതി കൗൺസലിങ് ഹാളിന്റെ പുറത്ത് എത്തിയ അഭിഭാഷകയെ അസഭ്യം പറയുകയും മുഖത്ത് അടിക്കുകയുമായിരുന്നു. അടിയേറ്റ സോണി നിലത്തുവീണു. നടുവിന് പരിക്കേറ്റു. കൗൺസലിങ് ഹാളിന്റെ പുറത്തുണ്ടായിരുന്ന മറ്റൊരു അഭിഭാഷക ഇവരെ രക്ഷപ്പെടുത്തി.
അതേസമയം നെഞ്ചുവേദനയുണ്ടെന്നു പറഞ്ഞ് പ്രതിയും തലശ്ശേരി ജനറൽ ആസ്പത്രിയിൽ ചികിത്സതേടി.
Content Highlights: Advocate P.V. Soni assaulted at Thalassery Family Court, Accused K.P. Divakaran taken into police custody, Incident occurred during divorce proceedings, Victim received treatment at Thalassery General Hospital
Published: 20 May 2026, 07:38 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented