കുമ്പള(കാസര്‍കോട്): പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രഥമാധ്യാപകനെ റിമാന്‍ഡ് ചെയ്തു. പുത്തിഗെ പഞ്ചായത്ത് പരിധിയിലെ എയ്ഡഡ് സ്‌കൂള്‍ പ്രഥമാധ്യാപകനും കണ്ണൂര്‍ ഇരിക്കൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനുമായ എന്‍.കെ.സുധീര്‍കുമാറി (49) നെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.

To advertise here,

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കുമ്പള ഇന്‍സ്‌പെക്ടര്‍ ടി.കെ.മുകുന്ദന്‍, എസ്.ഐ. കെ.ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അധ്യാപകനെ അറസ്റ്റ് ചെയ്തത്. ഗൃഹപ്രവേശനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി.