കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബസ്‌സ്റ്റാൻഡിൽ നിർത്തിയിട്ട കെ.എസ്.ആർ.ടി.സി. ബസിന്റെ ഡ്രൈവറെ ആക്രമിച്ചതായി പരാതി. മൂക്കൂട് സ്വദേശി പീറ്ററെ(55)യാണ് ആക്രമിച്ചത്. പരിക്കുകളോടെ ഇദ്ദേഹത്തെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കാഞ്ഞങ്ങാട്ടെ ശബരി ബസുടമ അഭിനാഷിനെതിരേ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.
ശനിയാഴ്ചയാണ് സംഭവം. രാത്രി 7.40-ന് കൊന്നക്കാട്ടേക്ക് പോകാനായി കെ.എസ്.ആർ.ടി.സി. ബസ് കാഞ്ഞങ്ങാട് സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. നാളെമുതൽ തന്റെ ബസ് ഓടുന്നുണ്ടെന്നും ഈ സമയം മറ്റൊരുബസും ഓടരുതെന്നും പറഞ്ഞാണ് അഭിനാഷ് തന്നെ ആക്രമിച്ചതെന്ന് പീറ്റർ പറഞ്ഞു. മൂക്കിൽനിന്ന് ചോര വാർന്നൊലിക്കുന്നനിലയിൽ പീറ്ററിനെ ജില്ലാ ആസ്പത്രിയിലും പിന്നീട് പരിയാരത്തേക്കും കൊണ്ടുപോകുകയായിരുന്നു. പീറ്ററെ ജില്ലാ ആസ്പത്രിയിലെത്തിച്ചതിനുപിന്നാലെ അഭിനാഷ് അവിടെയെത്തിയും പ്രശ്നമുണ്ടാക്കിയതായി പറയുന്നു.
ഡ്രൈവർ ആസ്പത്രിയിലായതോടെ ബസ് സർവീസ് മുടങ്ങി. ശനിയാഴ്ച കൊന്നാക്കാട്ടേക്കുള്ള അവസാനത്തെ സർവീസായിരുന്നു ഇത്. ബസിൽ നിറയെ ആളുകൾ കയറിയിരുന്നു. സർവീസ് മുടങ്ങിയതോടെ യാത്രക്കാർ ദുരിതത്തിലായി. ഈ ബസ് കൊന്നക്കാട്ടേക്ക് പോകാതിരുന്നതിനാൽ ഞായറാഴ്ച രാവിലെയുള്ള ആദ്യ സർവീസും മുടങ്ങി.
Content Highlights: KSRTC driver Peter assaulted by private bus owner Abhinash in Kanhangad., The attack was motivated by a dispute over bus timings and route competition., The victim is currently undergoing treatment at Kannur Government Medical College., Public transport services to Konnakkad were severely disrupted due to the incident.
Published: 09 Mar 2026, 08:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented