പാലക്കാട്: വിദ്യാർഥിനിക്കെതിരെ കെഎസ്ആർടിസി ബസിൽ അതിക്രമം. കെഎസ്ആർടിസി ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ലക്കിടി സ്വദേശി ടി. പ്രദീപിനെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി കോയമ്പത്തൂരിൽനിന്ന് ഗുരുവായൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസിലാണ് സംഭവം. കണ്ടക്ടറുടെ തൊട്ടടുത്തുള്ള സീറ്റിലായിരുന്നു പെൺകുട്ടിയ ഇരുന്നത്. സീറ്റിലിരിക്കെ കണ്ടക്ടർ തൊട്ട് സമീപത്തിരുന്ന് മോശമായ രീതിയിൽ സമീപിക്കുകയും സ്പർശിക്കുകയും ചെയ്തുവെന്നാണ് തൃശ്ശൂർ സ്വദേശിയായ 19-കാരി നൽകിയ പരാതി.
പെൺകുട്ടി പോലീസിന്റെ ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചു പരാതിപ്പെടുകയായിരുന്നു. തുടർന്ന് പട്ടാമ്പിയിൽ വെച്ചാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
Content Highlights: KSRTC Bus Conductor Arrested for Alleged Assault on Student in Palakkad
Published: 11 Oct 2025, 12:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented