കോഴിക്കോട്: കവര്‍ച്ചാശ്രമത്തിനിടെ വയോധികയെ ട്രെയിനില്‍നിന്ന് തള്ളിയിട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയിലെന്ന് വിവരം. മുംബൈ പന്‍വേലില്‍വെച്ച് ആര്‍പിഎഫും റെയില്‍വേ പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ മലയാളിയല്ലെന്നാണ് വിവരം. കസ്റ്റഡിയിലെടുത്തയാളെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച പുലര്‍ച്ചെ ചണ്ഡീഗഢ്-കൊച്ചുവേളി കേരള സമ്പര്‍ക്ക ക്രാന്തി എക്സ്പ്രസില്‍നിന്നാണ് മോഷണശ്രമം തടയാന്‍ശ്രമിച്ച വയോധികയെ തള്ളിയിട്ടത്. ട്രെയിനിലെ എസ്-1 സ്ളീപ്പര്‍ കോച്ചില്‍ യാത്രചെയ്ത തൃശ്ശൂര്‍ തലോര്‍ സ്വദേശിനി വൈക്കാടന്‍വീട്ടില്‍ അമ്മിണി ജോസ് (64) ആണ് ആക്രമണത്തിനിരയായത്. രണ്ട് ട്രാക്കുകള്‍ക്കിടയിലെ കരിങ്കല്‍ക്കൂനയ്ക്ക് മേലേക്ക് തെറിച്ചുവീണ യാത്രക്കാരിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. യാത്രക്കാരി വീണതിനുപിന്നാലെ മോഷ്ടാവ് തീവണ്ടിയില്‍നിന്ന് ചാടി ഓടിരക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ 4.50-ഓടെയായിരുന്നു സംഭവം.
പന്‍വേലില്‍നിന്ന് തൃശ്ശൂരിലേക്ക് സഹോദരന് വര്‍ഗീസുമൊത്ത് (62) യാത്രചെയ്യുകയായിരുന്നു അമ്മിണി. കോഴിക്കോട് സ്റ്റേഷന് തെക്കുഭാഗത്ത് ഒരുകിലോമീറ്റര്‍ അകലെ വട്ടാംപൊയില്‍ റെയില്‍വേ ഗേറ്റിന് സമീപത്തെ ട്രാക്കിലേക്കാണ് അമ്മിണി തെറിച്ചുവീണത്. മോഷ്ടാവ് കവര്‍ന്ന ബാഗില്‍ എണ്ണായിരം രൂപയും മൊബൈല്‍ഫോണുമാണ് ഉണ്ടായിരുന്നത്.
Content Highlights: A suspect has been taken into custody in connection with the robbery attempt on a moving train
Published: 10 Aug 2025, 01:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented