കോഴിക്കോട്: കല്ലാച്ചിയില്‍ സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന് മര്‍ദനമേറ്റു. കോഴിക്കോട് കല്ലാച്ചി വിംസ് ആശുപത്രിയിലെ ജീവനക്കാരന്‍ രാമകൃഷ്ണന്(65) ആണ് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ ചെവിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് സംഭവം. 

To advertise here,

ആശുപത്രി ഗേറ്റിന് മുന്നില്‍ പാര്‍ക്ക് ചെയ്ത സ്‌കൂട്ടര്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടതിന് ആറുപേര്‍ സംഘംചേര്‍ന്ന് മര്‍ദിച്ചെന്നാണ് സുരക്ഷാജീവനക്കാരന്റെ ആരോപണം. ആശുപത്രിയില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കി.