തിരുവല്ല: തിരുവല്ല പുളിക്കീഴിൽ മൂന്ന് വർഷം മുമ്പ് മൂന്നുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കുഞ്ഞ് കരഞ്ഞതിനാൽ തന്റെ ആൺസുഹൃത്തായിരുന്ന ശിവൻ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അമ്മ മഞ്ജു മൊഴി നൽകി. അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയായ ശിവന് വേണ്ടി പോലീസ് തിരച്ചിൽ പുരോഗമിക്കുകയാണ്.
2023 ഓഗസ്റ്റിൽ പുളിക്കീഴിൽ ചതുപ്പിൽ കുഴിച്ചിട്ട നിലയിലാണ് മൂന്നു വയസ്സുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരുന്നത്. മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ടായിരുന്നു. മൂന്ന് വർഷത്തിനുശേഷമാണ് കേസിൽ വഴിത്തിരിവ് സംഭവിച്ചിരിക്കുന്നത്.
നാടോടി സ്ത്രീയായ കുട്ടിയുടെ അമ്മ ഇപ്പോൾ തമിഴ്‌നാട്ടിലാണ് താമസം. ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനെത്തിയ എസ്.സി പ്രമോട്ടർ നടത്തിയ അന്വേഷണമാണ് കുഞ്ഞിന്റേത് സ്വഭാവിക മരണമല്ലെന്നും കാമുകൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നുമുള്ള വിവരത്തിലേക്കെത്തിച്ചത്. ഇവർ വിവരമറിയിച്ചത് പ്രകാരം മൂന്നു വർഷങ്ങൾക്ക് ശേഷം കുട്ടിയുടെ അമ്മയായ നാടോടി സ്ത്രീയെ പോലീസ് പിടികൂടി. മഞ്ജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
Content Highlights: Mother Manju confesses that her then-boyfriend Shivan suffocated the 3-year-old child to death in 2023 because he was crying., The child's body was found buried in a marshy land in Pulikeezhu, Thiruvalla in August 2023., A SC promoter's investigation in Tamil Nadu revealed the truth, leading to the mother's arrest after three years., Police have taken the mother into custody and are actively searching for the absconding prime suspect, Shivan.
Published: 20 Oct 2026, 07:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented