എലത്തൂര്‍(കോഴിക്കോട്): വാതിലിന്റെ പൂട്ട് ഇളക്കിമാറ്റി ഐഫോണുകള്‍ മോഷ്ടിച്ച പ്രതികള്‍ അറസ്റ്റിലായി. തഞ്ചാവൂര്‍ സ്വദേശി മുരുകാനന്ദന്‍ (29), വെസ്റ്റ്ഹില്‍ അത്താണിക്കല്‍ പെരുമാള്‍കണ്ടി വീട്ടില്‍ മുഹമ്മദ് റാഫി (56) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച പുലര്‍ച്ചെ വെസ്റ്റ്ഹില്‍ ചുങ്കത്തെ അലങ്കാര്‍ ഹോട്ടലിനുസമീപത്തെ വാടകവീട്ടിലാണ് ഇവര്‍ കവര്‍ച്ചനടത്തിയത്. ഐടി മേഖലയില്‍ ജോലിചെയ്യുന്നവര്‍ താമസിക്കുന്ന വീടാണിത്.
നാല് ഐഫോണുകളാണ് ഇവര്‍ മോഷ്ടിച്ചത്. പ്രതികളെ വീട്ടിലെ താമസക്കാര്‍തന്നെ തടഞ്ഞുവെച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മുരുകാനന്ദന്‍ സമാനസ്വഭാവമുള്ള കളവുകേസുകളില്‍ പ്രതിയാണ്. എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതികളെ അറസ്റ്റുചെയ്തത്. എസ്‌ഐമാരായ സഹദ്, ടി.വി. പ്രജുകുമാര്‍, ജയദാസ്, സിവില്‍ പോലീസ് ഓഫീസര്‍ ബൈജു നടുവണ്ണൂര്‍, ഹോം ഗാര്‍ഡ് മുരളീധരന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡുചെയ്തു.
Content Highlights: Two individuals arrested in Elathur, Kozhikode, for breaking into a rented house and stealing four iPhones. Learn more about the incident and the apprehended suspects.
Published: 01 Dec 2025, 07:41 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented