കൊട്ടിയം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടപ്രകാരം മദ്യനിരോധനമുള്ളപ്പോൾ മദ്യം ശേഖരിച്ച് വൻ വിലയ്ക്ക് വിൽപ്പന നടത്തിയ ആളിനെ 20 ലിറ്റർ വിദേശമദ്യവുമായി പിടികൂടി. ഉമയനല്ലൂർ പറക്കുളം ദയാ മൻസിലിൽ സുധീറിനെയാണ് കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തത്.
പറക്കുളം എംഇഎസ് സ്കൂളിനടുത്തുള്ള ഇയാളുടെ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി പോലീസ് ഇൻസ്പെക്ടർ പ്രദീപിന് ലഭിച്ച വിവരത്തെതുടർന്ന് പരിശോധന നടത്തി മദ്യവുമായി പിടികൂടുകയായിരുന്നു. ബെവറജസ് മദ്യഷോപ്പിൽനിന്നു പലപ്പോഴായി മദ്യം വാങ്ങി ശേഖരിച്ച് ഡ്രൈഡേയിൽ വലിയ വിലയ്ക്ക് വിൽക്കുകയായിരുന്നു.
അര ലിറ്റർ വീതമുള്ള 40 കുപ്പികളാണ് പോലീസ് പിടിച്ചെടുത്തത്. എസ്ഐ നിതിൻ നളൻ, വിഷ്ണു, ഷാജി, സിപിഒമാരായ ശംഭു, ഹരീഷ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.
Content Highlights: Kottiyam police apprehended a man hoarding and selling foreign liquor at high prices during election code of conduct. Seized 20 liters. Read more!
Published: 09 Dec 2025, 02:08 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented