പനങ്ങാട്(കൊച്ചി):നെട്ടൂരില്‍ കുട്ടികള്‍ക്ക് നേരേ നഗ്‌നതാപ്രദര്‍ശനം നടത്തിയ യുവാവ് പിടിയിലായി. ട്യൂഷന്‍വിട്ട് വീട്ടിലേക്ക് വരുകയായിരുന്ന കുട്ടികള്‍ക്കുനേരേ നഗ്‌നതാപ്രദര്‍ശനം നടത്തുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായുമുള്ള സംഭവത്തിലെ പ്രതിയാണ് പിടിയിലായത്. 

To advertise here,

പാലാരിവട്ടത്ത് വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം ചങ്ങരംകുളം പന്താവൂര്‍ ചെറുപറമ്പില്‍ സുധീഷാ (28) ണ് പനങ്ങാട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് 6.30-ഓടെ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന നാലാംക്ലാസിലെ രണ്ടുവിദ്യാര്‍ഥിനികളെയാണ് സ്‌കൂട്ടറിലെത്തിയ ഇയാള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി കുടുംബം പനങ്ങാട് പോലീസിന് പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. 

പനങ്ങാട് സിഐ സാജു ആന്റണി, എസ്‌ഐ മുനീര്‍, അരുണ്‍രാജ്, പ്രശാന്ത്, ശ്രീജിത്ത് എന്നിവരങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.