കൊച്ചി: അയ്യപ്പന്‍കാവിനടുത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളികളുടെ 1,08,000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ ലോ കോളേജ് വിദ്യാര്‍ഥിയുള്‍പ്പെടെ രണ്ടുപേര്‍ കൂടി പിടിയില്‍. രണ്ടാംപ്രതി പച്ചാളം കൊമരോത്ത് വീട്ടില്‍ അമല്‍ (27), മൂന്നാംപ്രതി പച്ചാളം കാട്ടുങ്കല്‍ അമ്പലത്തിനു സമീപം ചൗക്കപറമ്പ് വീട്ടില്‍ ശ്രീജിത്ത് (28) എന്നിവരാണ് ശനിയാഴ്ച പിടിയിലായത്.
രണ്ടാംപ്രതി അമല്‍ എറണാകുളം ലോ കോളേജില്‍ രണ്ടാംവര്‍ഷ നിയമ വിദ്യാര്‍ഥിയാണ്. ജനുവരിയിലായിരുന്നു സംഭവം. ഒന്നാംപ്രതി സാം ജോസഫി (കുട്ടപ്പായി) നെ ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു. നോര്‍ത്ത് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ജിജിന് ജോസഫ്, എസ്.ഐ. എയിന്‍ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ഒളിവിലായിരുന്ന രണ്ടു പ്രതികളെയും പിടിച്ചത്.
Content Highlights: Two more arrests made in the theft of ₹1.08 lakh and a mobile phone from migrant workers Kochi
Published: 10 Aug 2025, 01:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented