കൊച്ചി: ബലാത്സംഗ കേസിൽ സിനിമാസംവിധായകൻ ലിജു കൃഷ്ണൻ കുറ്റവിമുക്തൻ. എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. മതിയായ തെളിവുകളില്ല എന്ന് വ്യക്തമാക്കിയ കോടതി, ലിജു കൃഷ്ണയെ കുറ്റവിമുക്തനാക്കുകയായിരുന്നു.
2022-ൽ കൊച്ചി സ്വദേശിനി നൽകിയ പരാതിയിൽ കൊച്ചി ഇൻഫോപാർക്ക് പോലീസാണ് ലിജുവിനെ അറസ്റ്റ് ചെയ്തത്. 2020 മുതൽ കാക്കനാട്ടെ ഫ്ലാറ്റിലും സ്വകാര്യ ഹോട്ടലിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.
‘പടവെട്ട്’ എന്ന സിനിമയുടെ സംവിധായകനായിരുന്നു ലിജു. ഈ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ചാണ് ലിജുവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് അവസാന ഘട്ടത്തിലെത്തിയ ഷൂട്ടിങ്ങ് പ്രതിസന്ധിയിലായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ചിത്രീകരണം മുഴുവനാക്കാനായത്.
Content Highlights: Film director Liju Krishna cleared of all charges in a 2022 rape case., Ernakulam Additional District Sessions Court pronounced the verdict., Court cited a lack of sufficient evidence as the reason for acquittal., The case had previously caused production delays for his movie 'Padavettu'.
Published: 28 Nov 2026, 03:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented