പത്തനംതിട്ട: അവിവാഹിത പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തിൽ, അമ്മയ്ക്കെതിരേ കൊലക്കുറ്റം ചുമത്തി. ഇലവുംതിട്ട പോലീസാണ് യുവതിക്കെതിരേ കൊലക്കുറ്റം ചുമത്തിയത്. അമിതരക്തസ്രാവത്തെ തുടർന്ന് ചെങ്ങന്നൂരിലെ ആശുപത്രിയിലെത്തിയ യുവതി ഇപ്പോഴും ചികിത്സയിലാണ്. 

To advertise here,

വീട്ടിലെ മുറിയിൽ പ്രസവിച്ചശേഷം കുഞ്ഞിനെ പുറത്തേക്കു വലിച്ചെറിഞ്ഞപ്പോൾ തലയിടിച്ച് മരിച്ചെന്നാണ് പോലീസ് വിലയിരുത്തൽ. ഇടയ്ക്ക് കാര്യങ്ങൾ മാറ്റിപ്പറയുന്നതിനാൽ യുവതിയെ വിശദമായി ചോദ്യംചെയ്താൽ മാത്രമേ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മെഴുവേലിയിൽ അയൽവീടിന്റെ പറമ്പിൽനിന്ന് ചേമ്പിലയിൽ പൊതിഞ്ഞനിലയിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കോട്ടയം മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു. സംഭവത്തിൽ കൂടുതൽ വ്യക്തതവരാനായി, പോസ്റ്റുമോർട്ടംചെയ്ത ഡോക്ടർ സ്ഥലം സന്ദർശിക്കും.