
വെടിവെപ്പുണ്ടായ ഉപ്പള ഹിദായത്ത് നഗറിലെ വീട്ടിൽ പോലീസ് പരിശോധന നടത്തുന്നു
മഞ്ചേശ്വരം(കാസര്‍കോട്): ഉപ്പള ഹിദായത്ത് നഗറില്‍ വീടിനുനേരേ വെടിവെപ്പ് നടന്ന സംഭവത്തില്‍ വഴിത്തിരിവ്. വീട്ടിലുണ്ടായിരുന്ന 14-കാരന് തന്നെയാണ് വീടിന് നേരേ വെടിയുതിര്‍ത്തതെന്ന് പോലീസ് കണ്ടെത്തി. പോലീസിന്റെ ചോദ്യംചെയ്യലിലാണ് 14-കാരന് യാഥാര്‍ഥ്യം വെളിപ്പെടുത്തിയത്. വെടിവെയ്ക്കാന്‍ ഉപയോഗിച്ച എയര്‍ഗണ്ണും പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച വൈകുന്നേരമാണ് ഹിദായത്ത് നഗറിലെ പ്രവാസിയുടെ വീടിന് നേരേ വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ വീടിന്റെ ബാല്‍ക്കണിയിലെ ചില്ല് തകര്‍ന്നിരുന്നു. സംഭവസമയം ഇദ്ദേഹത്തിന്റെ ഇളയമകനായ 14-കാരന് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാവും മറ്റ് രണ്ടുമക്കളും വിവിധ ആവശ്യങ്ങള്‍ക്കായി പുറത്തുപോയതായിരുന്നു.
മൊബൈല്‍ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കെ ശബ്ദംകേട്ടെന്നും പുറത്തേക്ക് നോക്കിയപ്പോള്‍ നാലംഗസംഘം കാറില്‍ കയറിപ്പോകുന്നത് കണ്ടെന്നുമായിരുന്നു 14-കാരന്റെ മൊഴി. തുടര്‍ന്ന് പോലീസും ഫൊറന്‍സിക് സംഘവും പരിശോധന നടത്തി. ഇതിനുപിന്നാലെ 14-കാരനെ വിശദമായി ചോദ്യംചെയ്തതോടെയാണ് സംഭവത്തിന്റെ ദുരൂഹത നീങ്ങിയത്. വീട്ടില്‍ ആരുമില്ലാത്തസമയം എയര്‍ഗണ്‍ ഉപയോഗിച്ച് താന്‍ തന്നെ വെടിവെച്ചതാണെന്നാണ് കുട്ടി പോലീസിനോട് പറഞ്ഞിട്ടുള്ളത്.
Content Highlights: Shocking twist in Kasargod firing case! Police discover a 14-year-old boy himself fired an airgun at his own home in Uppala. Airgun seized.
Published: 10 Nov 2025, 05:08 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented