
ബെംഗളൂരു: വനിതാ കോണ്‍സ്റ്റബിളിന്റെ ഫോണ്‍ കോളുകള്‍ മോഷണക്കേസിലെ പ്രതിക്ക് ചോര്‍ത്തി നല്കി സഹപ്രവര്‍ത്തകര്‍. കലബുറഗി സിറ്റി പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളിന്റെ ഫോണ്‍ കോള്‍ റെക്കോഡാണ് (സി.ഡി.ആര്.) സഹപ്രവര്‍ത്തകരായ രണ്ടുപോലീസുകാര്‍ ചോര്‍ത്തിയത്. മോഷണക്കേസുകളില്‍ പ്രതിയായ മഹേഷ് എന്ന യുവാവിന് ഈ ഫോണ്‍ കോള്‍ റെക്കോഡുകള്‍ ഇവര്‍ കൈമാറുകയും ചെയ്തു.
പിന്നീട് ഈ ശബ്ദശകലങ്ങള്‍ മഹേഷ് വനിതാ കോണ്‍സ്റ്റബിളിന്റെ പ്രതിശ്രുത വരന് അയച്ചയോടെ ഇവരുടെ വിവാഹം മുടങ്ങി. ഇതോടെയാണ് തന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്ന വിവരം കോണ്‍സ്റ്റബിളിന് മനസ്സിലായത്. തുടര്‍ന്ന് ഉന്നതതോദ്യോഗസ്ഥര്‍ക്ക് പരാതി നല്കി.
സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി സിറ്റി പോലീസ് കമ്മിഷണര്‍ ആര്. ചേതന്‍ കുമാര്‍ അറിയിച്ചു. ഡി.സി.പി. കനിക സിക്രിവാളിനാണ് കേസിന്റെ അന്വേഷണച്ചുമതല.
സ്റ്റേഷനിലെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് കോള്‍ റെക്കോഡുകള്‍ ശേഖരിക്കാനുള്ള ഫോണ്‍ നമ്പറുകളുടെ കൂട്ടത്തില്‍ വനിതാ കോണ്‍സ്റ്റബിളിന്റെ നമ്പറും ഉള്‍പ്പെടുത്തിയാണ് സഹപ്രവര്‍ത്തകര്‍ ഇവരുടെ കോള്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള അനുമതി നേടിയതെന്നാണ് വിവരം.
നേരത്തേ മഹേഷ് കോണ്‍സ്റ്റബിളിനോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. ഇത് നിഷേധിച്ചതിന്റെ പ്രതികാരമായാണ് ഇവരുടെ ഫോണ്‍ കോളുകള്‍ മറ്റുപോലീസുകാരുടെ സഹായത്തോടെ ചോര്‍ത്തി പ്രതിശ്രുതവരന് അയച്ചതെന്നാണ് സൂചന. ചില കോളുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള ഏതാനും ഭാഗങ്ങളാണ് മഹേഷ് വനിതാകോണ്‍സ്റ്റബിളിന്റെ പ്രതിശ്രുത വരന് അയച്ചത്.
Content Highlights: karnataka woman police constable phone call leaked by colleagues
Published: 23 Dec 2023, 03:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented