തിരുവനന്തപുരം: കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ കൈ വെട്ടിമാറ്റി രണ്ടാം ഭർത്താവ്. കടയ്ക്കാവൂർ വയൽത്തിട്ട വീട്ടിൽ വിജി(38)ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ വിജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് കൈകൾക്കും വെട്ടേറ്റിട്ടുണ്ട്. ഒരു കൈ പൂർണമായും അറ്റുപോയെന്നാണ് വിവരം.
കടയ്ക്കാവൂർ ചാവടിമുക്കിൽവെച്ചാണ് രണ്ടാംഭർത്താവായ അഞ്ചുതെങ് സ്വദേശി അനു യുവതിയുടെ രണ്ട് കൈക്കും വെട്ടിയത്. ആ ക്രമണത്തിനു പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അനു പിടിയിലായി. ഒരുവർഷം മുൻപും സമാനമായ രീതിയിൽ വിജിക്കുനേരെ ആക്രമണമുണ്ടായതായാണ് വിവരം.
വിജി കോട്ടയത്താണ് ജോലിചെയ്യുന്നത്. ഇന്ന് നാട്ടിലെത്തിയ വിജി ഇയാൾ ജോലിചെയ്യുന്ന വർക്ക്‌ഷോപ്പിലെത്തുകയും തുടർന്ന് രണ്ടുപേരും തമ്മിൽ വഴക്കുണ്ടാവുകയും ചെയ്തു. പിന്നാലെ വർക്ക്‌ഷോപ്പിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് വിജിയെ തലയ്ക്കും കൈകളിലും വെട്ടുകയായിരുന്നു.
Content Highlights: 38-year-old Viji suffered severe injuries in a brutal attack in Kadakkavoor., The suspect, her husband Anu, used a machete from his workshop., The victim is currently receiving treatment at Thiruvananthapuram Medical College Hospital.
Published: 22 Jul 2026, 06:29 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented