
കോട്ടയം: ജെസ്‌ന തിരോധാനക്കേസിൽ മുണ്ടക്കയത്തെ മുൻ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ നുണപരിശോധന നടത്താനൊരുങ്ങി സി.ബി.ഐ. സംഘം. ആവശ്യമെങ്കിൽ ലോഡ്ജ് ഉടമയെയും നുണപരിശോധനയ്ക്ക് വിധേയനാക്കും.
കഴിഞ്ഞദിവസം സിബിഐ ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. രണ്ടരമണിക്കൂറോളം സമയമെടുത്താണ് ജീവനക്കാരിയുടെ വിശദമായ മൊഴിയെടുത്തത്. പറയാനുള്ളതെല്ലാം സി.ബി.ഐ.യോട് പറഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തൽ നടത്താൻ വൈകിയതിൽ കുറ്റബോധമുണ്ടെന്നും ലോഡ്ജിലെ മുൻ ജീവനക്കാരി പ്രതികരിച്ചിരുന്നു.
കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് ജെസ്നയെ മുണ്ടക്കയത്തെ ലോഡ്ജിൽ കണ്ടെന്നായിരുന്നു മുൻ ജീവനക്കാരി ദിവസങ്ങൾക്ക് മുൻപ് വെളിപ്പെടുത്തിയത്. അന്ന് ഒരു യുവാവ് ജെസ്‌നയ്‌ക്കൊപ്പം ഉണ്ടായിരുന്നതായും പിന്നീട് പത്രത്തിൽ ഫോട്ടോ കണ്ടതോടെയാണ് ജെസ്‌നയെ തിരിച്ചറിഞ്ഞതെന്നും ജീവനക്കാരി പറഞ്ഞിരുന്നു. ഇക്കാര്യം പുറത്തുപറയരുതെന്ന് ലോഡ്ജുടമ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ജീവനക്കാരിയുടെ ആരോപണം. അതേസമയം, തന്നോടുള്ള വ്യക്തിവൈരാഗ്യം കാരണമാണ് മുൻ ജീവനക്കാരി ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു ലോഡ്ജുടമയുടെ പ്രതികരണം.
Content Highlights: jesna missing case lie detecting test
Published: 22 Aug 2024, 10:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented