ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പട്ടികവിഭാഗങ്ങള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2023-ലെ റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 2022-നെ അപേക്ഷിച്ച് 0.7 ശതമാനം വര്‍ധനയുണ്ട്. 2023-ല്‍ 4.48 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ചെയ്തു. ഇതില്‍ 30 ശതാനത്തോളം കേസുകളും ഭര്‍ത്താവിന്റെയോ ബന്ധുക്കളുടെയോ അതിക്രമങ്ങളുടെ പേരിലാണ്. 15 ശതമാനത്തോളം പോക്‌സോ കേസുമുണ്ട്.
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ 9.2 ശതമാനം വര്‍ധനയുണ്ട്. 2023-ല്‍ 1.77 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ചെയ്തു. 45 ശതമാനം കേസ് തട്ടിക്കൊണ്ടുപോകലിനും 38.2 ശതമാനം കേസ് പോക്‌സോ വകുപ്പിലുമാണ്.
തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5.6 ശതമാനം കൂടി. ഇതില്‍ ഇരകളാകുന്നത് ബഹുഭൂരിപക്ഷവും പെണ്‍കുട്ടികളോ സ്ത്രീകളോ ആണ്.
പട്ടികവര്‍ഗവിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ 2022-നെ അപേക്ഷിച്ച് 28.8 ശതമാനം വര്‍ധനയുണ്ട്. പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ 0.4 ശതമാനം കൂടി. സൈബര്‍ കുറ്റകൃത്യങ്ങളില്‍ 2022-നെക്കാള്‍ 31.2 ശതമാനം വര്‍ധനയുണ്ട്. ഇതില്‍ 69 ശതമാനം കേസും തട്ടിപ്പുലക്ഷ്യത്തിലുള്ളതായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം കൊലപാതകക്കേസുകള്‍ കുറയുകയാണ്. 2022-നെ അപേക്ഷിച്ച് 2.8 ശതമാനം കേസുകള്‍ കുറഞ്ഞു. 2023-ല്‍ ആകെ 27,721 കൊലക്കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ചെയ്തത്. ഇതില്‍ത്തന്നെ തര്‍ക്കങ്ങളുടെ പേരിലായിരുന്നു കൂടുതല്‍ കൊലപാതകങ്ങളും.
2023-ല്‍ 10,786 കര്‍ഷകര്‍ ആത്മഹത്യചെയ്തു. അതില്‍ 38.5 ശതമാനം പേര്‍ മഹാരാഷ്ട്രയില്‍നിന്നും 22.5 ശതമാനം കര്‍ണാടകയില്‍നിന്നുമുള്ളവരാണ്. ജീവനൊടുക്കിയ 14,234 തൊഴില്‍രഹിതരില്‍ 2191 പേര്‍ കേരളത്തിലുള്ളവരാണ്. ആകെ 1.71 ലക്ഷം പേരാണ് 2023-ല്‍ ജീവനൊടുക്കിയത്.
കേരളത്തിൽ അഴിമതിക്കേസുകൾ വർധിച്ചു
കേരളത്തിൽ അഴിമതിക്കേസുകൾ വർധിച്ചെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2023-ലെ റിപ്പോർട്ട്. മുൻ രണ്ടു വർഷങ്ങളെക്കാൾ കേസുകൾ 2023-ൽ രജിസ്റ്റർചെയ്‌തു. ദേശീയതലത്തിൽ അഴിമതിക്കേസുകൾ 2023-ൽ കുറഞ്ഞപ്പോഴാണിത്. 2021-ൽ കേരളത്തിൽ 122 അഴിമതിക്കേസ് റിപ്പോർട്ട് ചെയ്തു.
2022-ൽ 178, 2023-ൽ 211 എന്നിങ്ങനെ കേസുകൾ കൂടി. 2023-ൽ അഴിമതിക്കേസുകൾ കൂടുതൽ മഹാരാഷ്ട്രയിലാണ് (812). കർണാടകയിൽ 362 കേസും രാജസ്ഥാനിൽ 316 കേസും തമിഴ്‌നാട്ടിൽ 302 കേസുമുണ്ട്. കുറ്റപത്രം തയ്യാറാക്കുന്നതിൽ മുന്നിലുള്ളത് കേരളമാണെന്നും 2023-ലെ റിപ്പോർട്ട് പറയുന്നു. ഐപിസി കുറ്റകൃത്യങ്ങളിൽ 95.6 ശതമാനമാണ് കേരളത്തിലെ കുറ്റപത്രനിരക്ക്.
Content Highlights: NCRB 2023 report highlights surge in crimes against women & children, with domestic violence and POCSO cases rising. SC/ST crimes also up. Cybercrimes surge.
Published: 01 Oct 2025, 06:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented