
ഹൈദരാബാദ്: ഹൈദരാബാദിലെ എല്‍.ബി നഗറില്‍ മൊബൈല്‍ കടയില്‍ നിന്ന് 3.5 ലക്ഷം രൂപയുടെ മൊബൈലുകള്‍ മോഷണം പോയി. മൊബൈലുകള്‍ നഷ്ടപ്പെട്ടതിനേക്കാള്‍ ഈ കേസിനെ വ്യത്യസ്തമാക്കുന്നത് കള്ളന്റെ മോഷണ രീതിയാണ്.
ഹൈദരാബാദിലെ തിരക്കേറിയ പ്രദേശമായ എല്‍ബി നഗറില്‍ ഉള്‍പ്പെടുന്ന ദില്‍സുഖ്‌നഗറിലെ ബിഗ് സി എന്ന മൊബൈല്‍ കടയില്‍ ജൂണ്‍ 30ന് പുലര്‍ച്ചെ 3:30ന് ആണ് മോഷണം നടന്നത്. സംഭവസ്ഥലത്ത് എത്തിയ കള്ളന്‍ പൂട്ട് പൊളിക്കുകയോ വാതില്‍ തകര്‍ക്കുകയോ ചെയ്യുന്നതിന് പകരം കടയുടെ ചുമരില്‍ ദ്വാരം ഉണ്ടാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ചുറ്റിക ഉപയോഗിച്ച് തനിക്ക് കടക്കാന്‍ പാകത്തില്‍ ഒരു ദ്വാരം നിര്‍മ്മിച്ച കള്ളന്‍ അനായാസം കടയുടെ ഉള്ളില്‍ കടക്കുകയും മൊബൈലുകള്‍ മോഷ്ടിക്കുകയും ആയിരുന്നു. കടയ്ക്കുള്ളില്‍ കടന്നതിന് ശേഷം ഇയാള്‍ അകത്തുകൂടി നടക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. അതിനു ശേഷം ഇയാള്‍ ഓരോ ഷെല്‍ഫില്‍ നിന്നും വ്യത്യസ്തങ്ങളായ മൊബൈല്‍ ഫോണുകള്‍ എടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
കൈയ്യില്‍ പിടിക്കാന്‍ സാധിക്കുന്ന അത്രയും മൊബൈല്‍ ഫോണുകള്‍ ആയപ്പോള്‍ ഇയാള്‍ ദ്വാരത്തിലൂടെ തന്നെ തിരിച്ചിറങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. ഫോണുകള്‍ എടുക്കുന്നതിനിടയില്‍ ഇയാള്‍ നിരന്തരം മുഖം മറയ്ക്കാന്‍ ശ്രമിക്കുന്നുമുണ്ട്.
കടയ്ക്ക് സമീപമുള്ള കോണിപ്പടിയുടെ അടുത്തായിട്ടാണ് ഇയാള്‍ ദ്വാരം ഉണ്ടാക്കിയത്. ഇതിനായി ഉപയോഗിച്ച ചുറ്റിക അവിടെ തന്നെ ഉപേക്ഷിച്ച ശേഷമാണ് ഇയാള്‍ പോയത്. മോഷണം നടത്തുന്ന കള്ളന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ദൃശ്യങ്ങളുടെ സഹായത്തോടെ കള്ളനെ പിടിക്കാനുള്ള ശ്രമങ്ങള്‍ പോലീസ് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
Content Highlights: A thief drills a hole in a Hyderabad mobile shop wall, stealing ₹5 lakh worth of phones.
Published: 01 Jul 2025, 04:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented