കൊച്ചി: തീവണ്ടിയുടെ ജനലരികിലും വാതിലിലും നിന്ന് യാത്ര ചെയ്യുന്നവരുടെ കൈക്ക് വടികൊണ്ടടിച്ച് മൊബൈൽ ഫോണുകൾ തട്ടുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. ബംഗാൾ ഉത്തർ ദിനാജ്പുർ സ്വദേശി അലി മുഹമ്മദ് (21) ആണ് എറണാകുളം ആർപിഎഫിന്റെ പിടിയിലായത്. ഇയാളുടെ സംഘത്തിലെ മൂന്നുപേരെ ഓഗസ്റ്റിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതറിഞ്ഞ് അലി മുഹമ്മദ്, ബംഗാളിലേക്ക് കടന്നുകളഞ്ഞു. എന്നാൽ, ഇയാളുടെ മൊബൈൽ ഫോൺ ആർപിഎഫിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രശ്‌നങ്ങൾ കഴിഞ്ഞെന്ന് കരുതി കേരളത്തിലേക്ക് എത്തുകയും മറ്റൊരു പേരിൽ ചേർത്തലയിൽ ഒരു ബേക്കറിയിൽ ജോലിക്ക് നിൽക്കുകയും ചെയ്യവേയായിരുന്നു ആർപിഎഫിന്റെ പിടിയിലായത്.
ഓഗസ്റ്റ് 16-ന് തിരുവനന്തപുരത്തേക്കു പോയ ശബരി എക്സ്പ്രസിലെ യാത്രക്കാരന്റെ മൊബൈൽ ഫോൺ നാലംഗ സംഘം വടികൊണ്ടടിച്ച് കവർന്നതിനെ തുടർന്നായിരുന്നു എറണാകുളം ആർപിഎഫ് അന്വേഷണം തുടങ്ങിയത്. എറണാകുളം പുല്ലേപ്പടി ഭാഗത്ത് തീവണ്ടി വേഗം കുറച്ചു പോകുന്ന സ്ഥലത്താണ് ഈ സംഘം കാത്തുനിന്ന് വടികൊണ്ടടിച്ച് സ്ഥിരമായി കവർച്ച നടത്തുന്നതെന്ന് കണ്ടെത്തിയിരുന്നു.
ഓഗസ്റ്റ് 16-ന് മോഷണം നടത്തിയ അതേയിടത്ത് വീണ്ടും എത്തിയപ്പോഴാണ് ബംഗാൾ സ്വദേശികളായ മുഹമ്മദ് കാസിം (21), മുന്നാ മുഷ്താഖ് (32), അബ്ഗുൾ ലെക്കിം (21) എന്നിവരെ പിടികൂടിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന അലി മുഹമ്മദ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ബംഗാളിലേക്ക് മടങ്ങുകയായിരുന്നു. ഇയാളെ പിടികൂടുന്നതിനായി പ്രത്യേക സംഘത്തിന് ആർപിഎഫ് രൂപം നൽകിയിരുന്നു.
റെയിൽവേ പോലീസ് ഡിവൈഎസ്‌പി ജോർജ്, ആർപിഎഫ് ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ മുഹമ്മദ് ഹനീഫ് എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ ബാലൻ, എസ്എച്ച്ഒ നഹ്‌റുദ്ദീൻ, ആർപിഎഫ് എറണാകുളം സൗത്ത് ഇൻസ്‌പെക്ടർ ബിനോയ് ആന്റണി, നോർത്ത് ഇൻസ്‌പെക്ടർ വിനോജ് ജി. നായർ, എഎസ്‌ഐ ശ്രീജിത്ത് എന്നിവരുൾപ്പെടെയുള്ള സംഘമാണ് അന്വേഷണം നടത്തിയതും പ്രതികളെയെല്ലാം പിടികൂടിയതും.
Content Highlights: Kochi RPF arrests the prime accused in a gang that snatched mobile phones from train passengers by hitting them with sticks through windows and doors.
Published: 05 Nov 2025, 09:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented