തിരൂർ: നവവരൻ നിക്കാഹ് കഴിഞ്ഞ വീട്ടിൽ ഒളിപ്പിച്ച എം.ഡി.എം.എ. പോലീസ് കണ്ടെടുത്തു. വീടിന്റെ മുകളിലെ നിലയിൽ മണിയറയിലെ ബാത്ത്റൂമിലാണ് എം.ഡി.എം.എ. ഒളിപ്പിച്ചിരുന്നത്.
തവനൂരിലെ പുത്തൻപുരയിൽ മുഹമ്മദ് ഷിബാനെയാണ് (26) തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിരൂരിലെ പൊറ്റിലാത്തറയിൽ വെച്ച് കാറിൽനിന്നാണ് ആദ്യം എം.ഡി.എം.എ. പിടികൂടിയത്. ചോദ്യംചെയ്തപ്പോൾ മുഹമ്മദ് ഷിബാൻ ഉപയോഗത്തിനും വിൽപ്പനക്കുമായി കൊണ്ടുവന്നതാണെന്നും ബാക്കിയുള്ള എം.ഡി.എം.എ. ഇയാൾ നിക്കാഹ് കഴിച്ച നവവധുവിന്റെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് പോലീസിന് മൊഴി നൽകിയത്. തുടർന്ന് വീട്ടിലെത്തി പോലീസ് എം.ഡി.എം.എ. കണ്ടെടുത്തു. കാറിൽനിന്നും ഭാര്യവീട്ടിൽനിന്നുമായി മൊത്തം 1.55 ഗ്രാം എം.ഡി.എം.എ.യാണ് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. പ്രതി സ്വകാര്യ ആശുപത്രിയിൽ തെറാപ്പിസ്റ്റായി ജോലി ചെയ്തുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Content Highlights: A groom was arrested in Tirur shortly after his Nikah ceremony., He hid MDMA in the bathroom of his new bride's house
Published: 04 Mar 2026, 07:31 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented