ന്യൂയോര്‍ക്ക്: ദത്തെടുത്ത ആണ്മക്കളെ ലൈംഗികമായി ദുരുപയോഗം ചെയ്ത സ്വവര്‍ഗ ദമ്പതികള്‍ക്ക് 100 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. യുഎസിലാണ് സംഭവം. ഗേ ദമ്പതികളായ വില്ല്യം (34), സാക്കറി സുലോക് (36) എന്നിവര്‍ക്കാണ് പരോളില്ലാത്ത തടവുശിക്ഷ വിധിച്ചത്.
സഹോദരന്മാരായ രണ്ട് ആണ്‍കുട്ടികളെയാണ് ഇവര്‍ ദത്തെടുത്തിരുന്നത്. കുട്ടികള്‍ക്കിപ്പോള്‍ പത്തും പന്ത്രണ്ടും വയസാണ് പ്രായം.
കുട്ടികള്‍ ദുരിത ജീവിതത്തിലായിരുന്നുവെന്നും കുട്ടികളെ ദിവസവും പീഡിപ്പിക്കുകയും ഇത് ചിത്രീകരിക്കുകയും ചെയ്തിരുന്നുവെന്നും ഡിസ്ട്രിക്ട് അറ്റോര്‍ണി റാന്‍ഡി മിഗ്ഗെന്‍ലി വ്യക്തമാക്കുന്നു. പീഡന രംഗങ്ങള്‍ നീലച്ചിത്രങ്ങളായി പ്രചരിപ്പിക്കാനായിരുന്നു ക്യാമറയില്‍ പകര്‍ത്തിയത്. വില്ല്യം സര്‍ക്കാര്‍ ഉദ്യോഗസ്ഥനും സാക്കറി ബാങ്കിങ് മേഖലയില്‍ ജോലി ചെയ്യുന്ന വ്യക്തിയുമാണ്. സാമ്പത്തിക ഭദ്രതയുള്ള കുടുംബമായിട്ടും കുട്ടികളെ മികച്ച രീതിയില്‍ വളര്‍ത്തുന്നതിന് പകരം തങ്ങളുടെ ലൈംഗിക വെകൃതത്തിന് ഉപയോഗിക്കുകയായിരുന്നുവെന്നും ഡിസ്ട്രിക്ട് അറ്റോണി ചൂണ്ടിക്കാട്ടുന്നു.
2022-ലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. സാക്കറി ഷെയര്‍ചാറ്റില്‍ ഒരു ദിവസം ഒരു കുട്ടിയുടെ ചിത്രം പങ്കുവെയ്ക്കുകയും അന്ന് രാത്രി തന്റെ മകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പോകുന്നുവെന്ന് പറയുകയും ചെയ്തായി സുഹൃത്ത് പോലീസിന് നല്കിയ മൊഴിയിലുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ കുട്ടികളെ മറ്റുള്ളവര്‍ക്ക് കാഴ്ച്ചവെയ്ക്കുകയും ചെയ്തിരുന്നു.
Content Highlights: gay couple in us get 100 years in prison for raping their adopted sons
Published: 24 Dec 2024, 01:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented