ന്യൂഡല്‍ഹി: തലസ്ഥാനഗരിയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് മുന്നില്‍ യുവാവിന്റെ നഗ്നതാപ്രദര്‍ശനം. ഹഡ്‌സണ്‍ ലെയ്‌നിലെ പി.ജി. ഹോസ്റ്റലിന് മുന്നിലാണ് യുവാവ് നഗ്നതാപ്രദര്‍ശനം നടത്തിയത്. ജൂണ്‍ 12-ാം തീയതി രാത്രിയാണ് സംഭവമുണ്ടായതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 

To advertise here,

ഹോസ്റ്റലിലെ അന്തേവാസികളായ പെണ്‍കുട്ടികള്‍ ബാല്‍ക്കണിയില്‍ നില്‍ക്കുമ്പോള്‍ റോഡില്‍ നില്‍ക്കുകയായിരുന്ന യുവാവ് ഇവരെ ആദ്യം തുറിച്ചുനോക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് നഗ്നതാപ്രദര്‍ശനം നടത്തിയതെന്നാണ് പരാതി. സംഭവത്തില്‍ വീഡിയോ സഹിതം പരാതി ലഭിച്ചതോടെ പോലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളും ട്വീറ്റ് ചെയ്തു. 

യുവാവ് നഗ്നതാപ്രദര്‍ശനം നടത്തുന്ന രണ്ട് വീഡിയോകളാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുള്ളത്. രണ്ട് വീഡിയോകളിലുള്ളതെന്നും ഒരാളാണെന്നാണ് കരുതുന്നതെന്നും ഇത് ഗുരുതരമായ വിഷയമാണെന്നും പോലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അധ്യക്ഷ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടും ഇക്കാര്യത്തില്‍ ഡല്‍ഹി പോലീസ് മറുപടി നല്‍കിയിട്ടില്ലെന്നാണ് വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഇതോടെ ജൂണ്‍ 28-ന്  എസ്.എച്ച്.ഒ.യോട് നേരിട്ട് ഹാജരാകാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.