കൊച്ചി: പോലീസിന് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയ കാപ്പ കേസ് പ്രതി തൃശ്ശൂര്‍ ആലപ്പാടന്വീട്ടില് സ്റ്റെജിന് സ്റ്റാന്‍ലിയെ (34) സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ൈവകീട്ട് എറണാകുളം ജനറല്‍ ആശുപത്രിയിലാണ് സംഭവം.
വഴിയില്‍ ബഹളമുണ്ടാക്കിയതിനാണ് സ്റ്റെജിനെ പിടികൂടിയത്. തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ വെച്ച് പോലീസിനോട് കയര്‍ക്കുകയും നഗ്നതാപ്രദര്‍ശനം നടത്തുകയുമായിരുന്നു. ലൈംഗികാധിക്ഷേപത്തിനാണ് സ്റ്റെജിന്റെ പേരില്‍ കേസെടുത്തിരിക്കുന്നത്. ഇയാള്‍ തൃശ്ശൂരിലെ കാപ്പ കേസ് പ്രതിയാണെന്ന് സെന്‍ട്രല്‍ പോലീസ് പറഞ്ഞു.
Content Highlights: Kochi police arrest a KAAPA case accused for public indecency and assaulting officers at Ernakulam General Hospital. Case filed under sexual harassment.
Published: 05 Oct 2025, 08:26 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented