കാക്കയങ്ങാട്(കണ്ണൂർ): കൗൺസലിങ്ങിനെത്തിയ പതിനേഴുകാരിയെ വീട്ടിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മോട്ടിവേഷൻ സ്പീക്കർകൂടിയായ ഹയർ സെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ. മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. പ്രിൻസിപ്പലായി വിരമിച്ചശേഷം ഷാജു ഹയർ സെക്കൻഡറി വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സ്റ്റേറ്റ് ഫാക്കൽറ്റിയാണ്. കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസവകുപ്പിന് വേണ്ടി ബോധവത്കരണ ക്ലാസുകളും കൗൺസലിങ്ങും നടത്തിയിരുന്നു.
Content Highlights: Former school principal and motivational speaker KC Shaju arrested for attempting to molest a 17-year-old girl during a counseling session in Kannur. Read more about the incident.
Published: 24 Feb 2026, 07:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented