തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മിക്ക് ഭീഷണി ഫോണ്‍കോള്‍. സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമാ കളക്ടീവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മര്‍ദിക്കുമെന്നാണ് ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ ഹൈടക് സെല്ലിന് ഭാഗ്യലക്ഷ്മി പരാതി നല്കി.
തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് ഫോണ്‍കോള്‍ വന്നത്. ജോലി സംബന്ധമായി തമിഴ്നാട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ഫോണ്‍കോള്‍ ലഭിച്ചത്. കോള്‍ എടുത്തത്തിന് പിന്നാലെ ഭാഗ്യലക്ഷ്മിയാണോയെന്ന് അന്വേഷിച്ചു. തുടര്‍ന്നാണ് ഭീഷണിമുഴക്കിയത്.
18 സെക്കന്റ് മാത്രമാണ് കോള്‍ നീണ്ടുനിന്നത്. തിരിച്ച് ചോദ്യംചെയ്തതിന് പിന്നാലെ കോള്‍ കട്ടാവുകയായിരുന്നു. ട്രൂകോളറില് സേര്‍ച്ച് ചെയ്യുമ്പോള്‍ 'ഗുഡ്ഡു ഖാന്' എന്ന പേരാണ് കാണിക്കുന്നത്. ഉപയോക്താക്കള്‍ സ്പാം എന്ന് രേഖപ്പെടുത്തിയ നമ്പറാണിത്.
Content Highlights: Anonymous threatening call to Bhagyalakshmi
Published: 26 Aug 2024, 05:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented