ന്യൂഡൽഹി: വ്യാജ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ കേസെടുക്കാൻ നിർദേശം നൽകി ഡൽഹി കോടതി. അഡീഷണൽ സെഷൻസ് ജഡ്ജി ഷെഫാലി ബർണാലയാണ് കേസെടുക്കാൻ ഡൽഹി പോലീസിന് നിർദേശം നൽകിയത്. ഇത്തരം വ്യാജ ആരോപണങ്ങൾ കുറ്റാരോപിതനായ വ്യക്തിയുടെ ജീവിതവും സമൂഹത്തിലെ നിലയും വിലയും നശിപ്പിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
ആരോപണവിധേയന്റെ ജാമ്യപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയുടെ നിർദേശം. ഉത്തരവിൻ്റെ പകർപ്പ് ബന്ധപ്പെട്ട പോലീസ് ഡെപ്യൂട്ടി കമ്മീഷണർക്ക് അയക്കാനും 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു.
ഇന്ത്യൻ ഭരണഘടന പ്രകാരം സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശങ്ങളും സംരക്ഷണവുമുണ്ട്. എന്നിരുന്നാലും സ്ത്രീകൾക്ക് ചില പ്രത്യേക അവകാശങ്ങളും നൽകുന്നുണ്ട്. ബലാത്സംഗം ഹീനമായ കുറ്റകൃത്യമാണ്. അത് ഇരയുടെ ആത്മാവിനെയും ശരീരത്തെയും നശിപ്പിക്കുന്നു. എന്നാൽ, ബലാത്സംഗത്തിനെതിരായ നിയമം ചില കേസുകളിൽ ദുരുപയോഗം ചെയ്യപ്പെടുന്നു. പരാതിക്കാരിയുടെ ഗൂഢലക്ഷ്യത്തിനായി സ്ത്രീ സംരക്ഷണ നിയമങ്ങൾ ഒരു ഉപകരണമായി ഉപയോഗിക്കരുത്, കോടതി നിരീക്ഷിച്ചു.
ജൂലൈ 14-നാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ, പരാതിക്കാരി ആരോപണവിധേയനൊപ്പം സ്വമേധയാ ഒരു ഹോട്ടലിൽ പോയി ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നുവെന്ന് പ്രോസിക്യൂട്രിക്സ് മജിസ്‌ട്രേറ്റിന് മൊഴി നൽകി. യുവാവുമായി വഴക്കിട്ട പരാതിക്കാരി ഇതിന്റെ വൈരത്തിൽ പോലീസിൽ പരാതി നൽകുകയായിരുന്നു.
Content Highlights: Court Orders Legal Action On Woman's False Rape Complaint
Published: 28 Jul 2024, 09:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented