തിരുവനന്തപുരം: ചോറിനൊപ്പം വിളമ്പിയ മട്ടന്‍ കറിയുടെ അളവ് കുറഞ്ഞുപോയതില്‍ പ്രകോപിതനായ തടവുപുള്ളി ജയില്‍ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്നു സംഭവം. ലഹരിക്കേസില്‍ ജയിലില്‍ കഴിയുന്ന വയനാട് സ്വദേശി ഫൈജാസാണ് ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ടിനേയും മറ്റൊരു ജയില്‍ ഉദ്യോഗസ്ഥനേയും കൈയേറ്റം ചെയ്തത്. ഫൈജാസിനെതിരേ പൂജപ്പുര പോലീസ് കേസെടുത്തു.
മട്ടന്‍ കറി കുറഞ്ഞുപോയതില്‍ ഇയാള്‍ ജയില്‍ ടവറില്‍ കയറി ബഹളം വെച്ചു. മറ്റുള്ളവര്‍ക്ക് നല്‍കിയതിലും കൂടുതല്‍ കറി തനിക്ക് വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ജയില്‍ പരിസരത്ത് മുഴുവന്‍ പ്രശ്‌നമുണ്ടാക്കിയെന്നും മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ശനിയാഴ്ചയാണ് സംഭവം. ജയില്‍ മെനുവിന്റെ ഭാഗമായി തടവുകാര്‍ക്ക് സാധാരണയായി ശനിയാഴ്ചകളില്‍ മട്ടന്‍ കറി നല്‍കിവരുന്നുണ്ട്. എല്ലാവര്‍ക്കും നല്‍കുന്ന അത്രതന്നെ മട്ടന്‍ കറി ഇയാള്‍ക്കും വിളമ്പി. എന്നാല്‍, ഇതില്‍ തൃപ്തനാവാത്ത ഫൈജാസ് ബഹളമുണ്ടാക്കുകയും അയാള്‍ക്ക് നല്‍കിയ മട്ടന്‍ കറി ചവറ്റുകൊട്ടയിലേക്ക് എറിയുകയും ചെയ്തു. ഇയാള്‍ മറ്റ് ജയിലുകളില്‍ സമാനമായ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നുവെന്നും നിലവില്‍ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയെന്നും ജയിലധികൃതര്‍ അറിയിച്ചു.
Content Highlights: Convict in poojappura prison attacks jailers over quantity of mutton curry served
Published: 29 May 2023, 06:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented