പ്രതികളെ ഡാൻസാഫ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു

തിരുവനന്തപുരം: വിഴിഞ്ഞത്ത് 40 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ബീമാപള്ളി, പൂന്തുറ സ്വദേശികളായ മുജീബ് റഹ്‌മാൻ, സഹദ് എന്നിവരെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. സ്‌കൂട്ടറിൽ എത്തിയ ഇവരെ പിന്തുടർന്ന സംഘം റോഡ് തടഞ്ഞാണ് പിടികൂടിയത്. ബെംഗളൂരുവിൽനിന്ന് ബസിൽ എത്തിച്ച എംഡിഎംഎ പിന്നീട് സ്‌കൂട്ടറിൽ കടത്തിക്കൊണ്ടുവരുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
Content Highlights: Two youths were arrested in Vizhinjam with 40 grams of MDMA by the DANSAF team. The accused, Mujeeb Rahman and Sahad, transported the contraband from Bengaluru via bus before transferring it onto a scooter.
Published: 14 Sept 2026, 11:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented