
കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലപാതകക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. വടക്കേക്കര സി.ഐ ബിജു കെ.ആര്‍ ആണ് പറവൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള 17 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്. നടപടികള്‍ വേഗത്തിലാക്കിയ പോലീസ് ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി. 112 സാക്ഷികളുടെ മൊഴികളും 67 രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ ഋതു മാത്രമാണ് പ്രതിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പ്രധാന ദൃക്‌സാക്ഷികളായ രണ്ട് കുട്ടികളുടെ മൊഴിയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സി.ഐ ബിജു വ്യക്തമാക്കി.
ഇതില്‍ അന്‍പതോളം അനുബന്ധ തെളിവുകളുണ്ട്. ഋതു കൊലനടത്താനായി വീട്ടിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും വിനിഷയുടേയും ജിതിന്റേയും രണ്ട് മക്കളുടെ സാക്ഷിമൊഴികളുമാണ് അനുബന്ധ തെളിവുകളില്‍ പ്രധാനം.
കഴിഞ്ഞ ജനുവരി 15-നാണ് പേരപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനിഷ (32) എന്നിവരെ അയല്‍വാസിയായ ഋതു വീട്ടില്‍ക്കയറി ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ലഹരിയിലായിരിക്കെയാണ് പ്രതി കൊലപാതകം നടത്തിയതെന്ന നിഗമനങ്ങളുണ്ടായിരുന്നു. എന്നാല്‍ പ്രതി ലഹരിയിലല്ല കൊല നടത്തിയതെന്ന വിവരം പോലീസ് പിന്നീട് പുറത്തുവിട്ടിരുന്നു. ഇയാള്‍ക്ക് മറ്റ് മാനസികപ്രശ്നങ്ങളും ഇല്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
Content Highlights: chendamangalam murder case charge sheet sumbission
Published: 15 Feb 2025, 05:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented