വെളുത്തൂർ (തൃശ്ശൂർ) : സ്വകാര്യവ്യക്തിയുടെ പറമ്പിൽ കെട്ടിയ പോത്തുകുട്ടികളുടെ ചെവിയിൽ കമ്പി ഇട്ടു കുത്തിയും ദേഹത്ത് പൊള്ളിച്ചും ക്രൂരത. ഒരാഴ്ചയ്ക്കിടെ ആറ് കിടാരികളാണ് ഇത്തരത്തിൽ ക്രൂരതയ്ക്ക് ഇരകളായത്.
വെളുത്തൂർ തച്ചംപിള്ളിയിൽ സ്വകാര്യവ്യക്തിയുടെ പറമ്പിൽ കെട്ടിയിട്ടിരുന്ന നാലുപോത്തുകുട്ടികളുടെ ചെവിയിലാണ് കമ്പിയിട്ടുകുത്തിയതായി കണ്ടെത്തിയത്. കുന്നത്തങ്ങാടി സേവന റോഡിൽ ചിറമ്മൽ ഷാജന്റെ ഉടമസ്ഥതയിലുള്ളതാണിവ. തിങ്കളാഴ്ച രാത്രിയാണ് അക്രമം നടന്നതെന്ന് കരുതുന്നു.
രാവിലെ തീറ്റ കൊടുക്കാൻ എത്തിയപ്പോഴാണ് സംഭവം കണ്ടതെന്ന് ഷാജൻ പറഞ്ഞു. കഴിഞ്ഞയാഴ്ച തച്ചംപിള്ളി സ്വദേശി റെനീഷിന്റെ രണ്ട് പോത്തുകളെ പൊള്ളിച്ച നിലയിൽ കണ്ടിരുന്നു. തച്ചംപിള്ളി കുളത്തിനടുത്താണ് ഇവയെ കെട്ടിയിരുന്നത്. ഉടമകൾ പോലീസിൽ പരാതിയിൽ നൽകി.
Content Highlights: buffaloes stabbed in ears
Published: 21 Aug 2024, 07:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented