മണ്ണാര്‍ക്കാട്(പാലക്കാട്): മയിലിനെ വെടിവെച്ചുകൊന്ന് പാചകംചെയ്ത് ഭക്ഷിക്കുകയും ഇറച്ചി സൂക്ഷിക്കുകയും ചെയ്ത കേസില്‍ സഹോദരങ്ങളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പുഴ പാലക്കയം കുണ്ടംപൊട്ടി പടിഞ്ഞാറെവീട്ടില്‍ രാജേഷ് (41), രമേഷ് (41) എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം ഇവരുടെ വീടുകളില്‍ പാലക്കാട് ഫ്ലൈയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.സി. സനൂപ്, പാലക്കയം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു.
പാചകംചെയ്ത നിലയിലുള്ള മയിലിറച്ചി കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ഒളിവിലായിരുന്ന പ്രതികള്‍ ചൊവ്വാഴ്ച മണ്ണാര്‍ക്കാട് ഡി.എഫ്.ഒ.യ്ക്ക് മുന്നിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു. തുടര്‍ന്ന്, മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസര്‍ എന്‍. സുബൈറിന്റെ നേതൃത്വത്തില്‍ പ്രതികളുമായി കുണ്ടംപൊട്ടി ഭാഗത്ത് തെളിവെടുപ്പ് നടത്തി. തോക്കും മറ്റ് ആയുധങ്ങളും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മറ്റുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ അറിയിച്ചു.
Content Highlights: brothers arrested for killing peacock
Published: 13 Jun 2024, 01:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented