പാലോട്: മയിലിനെ കല്ലെറിഞ്ഞ് കൊന്നയാൾ പിടിയിൽ. നെടുമങ്ങാട്ടെ ഹോട്ടൽ തൊഴിലാളിയും നേപ്പാൾ സ്വദേശിയുമായ സുനിൽ കർക്കിയെ (21) പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. 1972-ലെ വന്യ ജീവി സംരക്ഷണ നിയമം ഷെഡ്യൂൾ ഒന്നിൽ പെട്ട മയിലിനെയാണ് ഇയാൾ കല്ലെറിഞ്ഞ് കൊന്നത്.

To advertise here,

കരകുളം പഞ്ചായത്തിലെ കിഴക്കേല പൊയ്പ്പാറ ചാമുണ്ഡി ക്ഷേത്രത്തിനു സമീപം ആളൊഴിഞ്ഞ പറമ്പിൽ ഇരുന്ന പെൺമയിലിനെ ഇയാൾ കരിങ്കല്ലുകൊണ്ട് എറിഞ്ഞു കൊല്ലുകയായിരുന്നു. മയിലിനെ കൊല്ലുന്നത് നാട്ടുകാർ കണ്ടെന്ന് മനസ്സിലായതോടെ ഇയാൾ മുങ്ങി. തുടർന്ന് പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ വിപിൻ ചന്ദ്രൻ ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിനിത, വാച്ചർ ശാന്തകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. പ്രതിയെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.