ബെംഗളൂരു: ബെംഗളൂരുവിലെ മാന്യത ടെക് പാർക്ക് റൂട്ടിൽ ഓടുന്ന ബിഎംടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. വ്യാഴാഴ്ച 500D/40 റൂട്ടിലോടുന്ന ബസിലാണ് സംഭവം ഉണ്ടായത്. ബസ് യാത്രയ്ക്കിടെ സഹയാത്രികൻ തന്നെ മോശമായ രീതിയിൽ സ്പർശിച്ചതായി യുവതി എഴുന്നേറ്റുനിന്ന് പറയുകയായിരുന്നു.
അതിക്രമം നേരിട്ട ഉടൻ തന്നെ യുവതി പ്രതിയെ ചോദ്യം ചെയ്യുകയും ബസ് ഡ്രൈവറോട് പരാതിപ്പെടുകയും ചെയ്തു. ഇതോടെ ഡ്രൈവർ, പ്രതി ഓടി രക്ഷപ്പെടാതിരിക്കാൻ ബസ്സിന്റെ വാതിലുകൾ അടച്ചു. ഡ്രൈവർ പ്രതിയെ തല്ലുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവത്തിൽ ബെംഗളൂരു പോലീസ് അന്വേഷണം നടത്തിവരികയാണെന്ന് ബിഎംടിസി അധികൃതർ അറിയിച്ചു.
Content Highlights: Incident occurred on July 23, 2026, on the 500D/40 route., The bus driver closed the doors to prevent the suspect from fleeing., Viral footage shows the driver confronting the alleged perpetrator., Bengaluru Police and BMTC officials are conducting a joint investigation.
Published: 25 Jul 2026, 09:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented