മാള (തൃശൂർ): പണയത്തിലിരിക്കുന്ന സ്വർണം തിരിച്ചെടുക്കാനെന്ന വ്യാജേനെ വിളിച്ചുവരുത്തിയയാളെ ആക്രമിച്ച് 5.5 ലക്ഷം രൂപ കവർന്ന സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. പുല്ലൂറ്റ് അലങ്കാരത്തുപറമ്പിൽ ഷാമോൻ (24), കൊടുങ്ങല്ലൂർ കണ്ടംകുളം മതിലകത്ത് വീട്ടിൽ സാലിഹ് (33) എന്നിവരെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഒന്നാം പ്രതിയടക്കം മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്.
കോഴിക്കോടുള്ള ജ്വല്ലറിയുടെ ഏജന്റായ കോഴിക്കോട് നെല്ലിക്കോട് മേത്തൽ സ്വദേശി ചന്ദ്രോദയം വീട്ടിൽ ശ്യാംലാലിനെ (37) ആണ് പൊയ്യയിൽ വെച്ച് ആക്രമിച്ച് പണം തട്ടിയത്. ഇയാളെ വിളിച്ചുവരുത്തിയ സ്ത്രീ കേസിൽ അഞ്ചാം പ്രതിയാണ്. മാർച്ച് 30-നായിരുന്നു സംഭവം.
Content Highlights: Two men who attacked another man and looted 5.5 lakh rupees arrested by Mala police
Published: 09 Apr 2024, 08:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented