തൃശ്ശൂർ: എ.ടി.എം. കവർച്ചക്കേസ് പ്രതികളെ സേലം സെൻട്രൽ ജയിലിലേക്ക് മാറ്റി. കസ്റ്റഡി കാലാവധി പൂർത്തിയായതിനെത്തുടർന്ന് കോടതയിൽ ഹാജരാക്കിയ ശേഷമാണ് ജയിലിലേക്ക് മാറ്റിയത്. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായതിനെത്തുടർന്ന് ഈസ്റ്റ് പോലീസ് തൃശ്ശൂർ സി.ജെ.എം. രണ്ടാം നമ്പർ കോടതിയിൽ ഹാജരാക്കുകയായിരുന്നു. തുടർന്നാണ് സേലം ജയിലിലേക്ക് കൊണ്ടുപോയത്.

To advertise here,

അടുത്ത ദിവസങ്ങളിൽ ഇരിങ്ങാലക്കുട, വിയ്യൂർ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ തമിഴ്‌നാട്ടിൽ എത്തി പ്രതികളെ വിട്ടുകിട്ടുന്നതിന് അപേക്ഷ നൽകും. മാപ്രാണം, ഷൊർണൂർ റോഡ്, കോലഴി എന്നീ മൂന്നു എ.ടി.എമ്മുകളിലാണ് കവർച്ച നടത്തിയത്. ഷൊർണൂർ റോഡിലെ കേസിലാണ് ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കിയത്. 

അഞ്ചുദിവസമാണ് ഈസ്റ്റ് പോലീസ് ചോദ്യം ചെയ്തത്. കവർച്ചയ്ക്ക് ഉപയോഗിച്ച ഗ്യാസ് കട്ടറുകൾ, ഗ്യാസ് കുറ്റികൾ, എ.ടി.എമ്മിലെ ട്രേകൾ, വീഡിയോ ഡിജിറ്റൽ റെക്കോഡർ എന്നിവ തെളിവെടുപ്പിനിടെ കണ്ടെടുത്തിരുന്നു.