
തൃശ്ശൂർ: ജില്ലയിലെ മൂന്ന് എ.ടി.എമ്മുകൾ തകർത്ത് 65 ലക്ഷത്തോളം കവർന്ന സംഭവത്തിലെ പ്രതിയുമായി പോലീസ് തെളിവെടുപ്പു നടത്തി.
പ്രതികളെ പിടികൂടുന്നതിനിടെ തമിഴ്നാട്ടിലെ നാമക്കലിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ് കാൽ നഷ്ടപ്പെട്ട അഷ്കർ അലിയുമായാണ് പോലീസ് വ്യാഴാഴ്ച തെളിവെടുപ്പിനെത്തിയത്. ചികിത്സയിലായതിനെത്തുടർന്ന് അന്ന് തെളിവെടുപ്പിന് അയാളെ കൊണ്ടുവരാനായിരുന്നില്ല. ഏറ്റുമുട്ടലിൽ കവർച്ചസംഘത്തിൽപ്പെട്ട ജലാലുദ്ദീൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
2024 സെപ്റ്റംബർ 27-നായിരുന്നു വൻ കവർച്ച. ഹരിയാനയിലെ പൽവൽ ജില്ലക്കാരായ ഏഴംഗസംഘമാണ് കവർച്ചനടത്തിയത്. ഇതിൽ അഞ്ചു പ്രതികളുമായി ഒക്ടോബർ മാസത്തിൽ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് അഷ്കർ അലിയുമായി വ്യാഴാഴ്ച ഈസ്റ്റ് പോലീസ് തെളിവെടുപ്പിനെത്തിയത്.
കവർച്ചനടന്ന ഷൊർണൂർ റോഡിലെ എ.ടി.എം., എ.ടി.എം. ട്രേകളും മോഷണത്തിനായി ഉപയോഗിച്ച സാധനങ്ങളും ഉപേക്ഷിച്ച താണിക്കുടം പുഴയുടെ ഭാഗം, മോഷണസമയത്ത് സഞ്ചരിച്ച കാർ കണ്ടെയ്നർ ലോറിയിൽ കയറ്റിയ മണ്ണുത്തി ഹൈവേ ഭാഗം എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് ഉണ്ടായിരുന്നത്. രണ്ടു ദിവസത്തെ തെളിവെടുപ്പു പൂർത്തിയാക്കി ഇയാളെ തമിഴ്നാട് പോലീസിന് കൈമാറുമെന്ന് പോലീസ് പറഞ്ഞു.
Content Highlights: thrissur ATM Robbery accused
Published: 21 Feb 2025, 08:34 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented