ആലപ്പുഴ: ഭൂമി തരംമാറ്റി നല്‍കാന്‍ 5,000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസ് ജീവനക്കാരെ വിജിലന്‍സ് സംഘം പിടികൂടി. പുന്നപ്ര സ്മാര്‍ട്ട് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് വിനോദ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് അശോകന്‍ എന്നിവരെയാണ് ആലപ്പുഴ വിജിലന്‍സ് ഡിവൈ.എസ്.പി. ഗിരീഷ് പി. സാരഥിയും സംഘവും അറസ്റ്റ് ചെയ്തത്.

To advertise here,

പുന്നപ്ര സ്വദേശിയാണ് പരാതിക്കാരന്‍. ഇദ്ദേഹം അറിയിച്ചതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരം മൂന്നരക്ക് വില്ലേജ് ഓഫീസില്‍വച്ച് പണം കൈമാറുന്ന സമയത്താണ് വിജിലന്‍സ് സംഘം എത്തിയത്. പണവുമായാണ് ഇരുവരും പിടിയിലായത്. 2023 ജൂണ്‍ 22-നാണ് റവന്യൂമന്ത്രി കെ. രാജന്‍ പുന്നപ്ര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തത്.