ചിറ്റാരിക്കാല്‍(കാസര്‍കോട്): വീട്ടമ്മയെ കുളിമുറിയില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ചീര്‍ക്കയത്തെ നാരായണനെ (മൗഗ്ലി നാരായണന്‍-50) ചിറ്റാരിക്കാല്‍ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ എസ്‌ഐ മധുസൂദനന്‍ മടിക്കൈയാണ് അറസ്റ്റ് ചെയ്തത്.

To advertise here,

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഹൊസ്ദുര്‍ഗ് കോടതി റിമാന്‍ഡ് ചെയ്തു. വെള്ളരിക്കുണ്ട്, ചിറ്റാരിക്കാല്‍, ചീമേനി തുടങ്ങി നിരവധി സ്റ്റേഷനുകളില്‍ അനധികൃതമായി തോക്ക് കൈവശം വെച്ചത് ഉള്‍പ്പെടെ പല ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.